Idukki വാര്‍ത്തകള്‍
ഉപ്പുതറ ചീന്തലാർ രണ്ടാം ഡിവിഷന്‍ സി.എസ്.ഐ പള്ളിയില്‍ ബിഷപ്പ് ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തി

കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായ ചീന്തലാര്‍ രണ്ടാം ഡിവിഷന്‍ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ദേവാലയത്തോട് ചേര്‍ന്നുള്ള സിമിത്തേരിയിലെ കല്ലറയും ദേവാലയത്തിലെ ജനല്‍ ചില്ലുകളുമാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. സംഭവത്തില്‍ പള്ളി അധികൃതര്‍ ഉപ്പുതറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ ദേവാലയത്തിലെത്തിയ ബിഷപ് കാര്യങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി. ഉപ്പുതറ സഭാ ജില്ലാ ചെയര്‍മാന്‍ റവ. കെ.എ. ലൂക്കോസ്, ബിഷപ് കൊച്ചമ്മ ഡാര്‍ലി ഫ്രാന്‍സിസ്, കൈക്കാരന്‍മാരായ കെ.വി. തോമസ്, സെല്‍വം എന്നിവരും ഒപ്പമുണ്ടായിരുന്നു.









































































