Idukki വാര്‍ത്തകള്‍
ഇടുക്കി വനിതാ സെല്ലിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

പൈനാവ് ഗവൺമെൻറ് യു പി സ്കൂളിലെ കുട്ടികൾക്കായി റോഡ് സുരക്ഷ, സൈബർ സേഫ്റ്റി ആൻഡ് ഡിജിറ്റൽ റെസ്പോൺസിബിലിറ്റി എന്നീ വിഷയങ്ങളിൽ ഇടുക്കി വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ, ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.
അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീദേവി യു എസ്, സിവിൽ പോലീസ് ഓഫീസർ ഡാനി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































