കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.
ഡിസ്റ്റിക് ഗവർണർ കെ.ബി ഷൈൻകുമാർ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് ലിയോ ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചിരുന്നു.
യോഗത്തിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
ഡിസ്റ്റിക് ഗവർണർ കെ.ബി ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു.
ലയൺസ് ഡിസ്റ്റിക് പ്രോജക്‌ട് ആയ ട്രൈബൽ
വെൽഫെയറിന്റെ ഭാഗമായി കോവിൽമല രാജാവ് രാമൻ രാജമന്നാനെ ആദരിച്ചു.
ട്രൈബൽ വെൽഫെയറിന് ഭാഗമായി വിവിധ സ്പോർട്‌സ്, ഗെയിംസ് ഉപകരണങ്ങളുടെ വിതരണം നടത്തി.
തുടർന്ന് കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ 100 മീറ്റർ ഓട്ട മത്സരത്തിൽ 38 വർഷം പഴക്കമുള്ള സ്റ്റേറ്റ് റെക്കോർഡ് തകർത്തു സ്വർണ്ണം നേടിയ ദേവപ്രിയ ഷൈബുവിനെയും, പരിശീലകൻ ടിബിൻ സാറിനെയും ആദരിച്ചു.
കട്ടപ്പന ലയൺസ് ക്ലബ്ബ് അംഗമായിരുന്ന അന്തരിച്ച മാസ് ജോസിന്റെ അനുസ്മരണവും നടന്നു.
കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ ഉന്നമനത്തിനായി ഏറേ പരിശ്രമിച്ച വ്യക്തിയായിരുന്നു മാസ് ജോസ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ വിവാധ വ്യക്തികൾ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ജെബിൻ ജോസ് അദ്ധ്യക്ഷനായിരുന്നു.
ലയൺസ് ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ക്യാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ്, ചീഫ് PRO ജോർജ് തോമസ്, ഡിസ്ട്രിക്‌ട് പ്രോഗ്രാം സെക്രട്ടറിമാരായ വിനീത നിബു, ജോൺ മാമ്പള്ളി, MP ജോർജ്, KP വിനോദ് വരുൺ അശോക് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
കട്ടപ്പന ലയൺസ് ക്ലബ് സെക്രട്ടറി ജോസഫ് ജോണി, ഡിസ്ട്രിക്‌ട് അഡ്വൈസർ MM ജോസഫ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർമാരായ K ശശിധരൻ, , ലിയോ ക്ലബ് അഡ്വൈസർ അമൽ മാത്യു, വൈസ് പ്രസിഡണ്ട് സന്തോഷ് ചാളനാട്, KC ജോസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.













































































