6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാചരണം 13 മുതൽ 21 വരെ കട്ടപ്പനയിൽ




ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാചരണം 13 മുതൽ 20 വരെ കട്ടപ്പന സെന്റ് ജോൺസ് ആശുപ ത്രി ചാപ്പലിലും 21ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി യിലുമായി നടക്കും. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ഇന്ത്യയിലെ ‘ സെൻ്റ് ജോൺ ഓഫ് ഗോഡ്’ പ്രസ്ഥാനങ്ങളുടെയും സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ്. 1968ൽ ജർമനിയിൽ നിന്നു കട്ട പ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സെന്റ് ജോൺസ് ആശുപത്രിയും, പ്രതീക്ഷ ഭവനും സ്‌ഥാപിച്ചു പ്രവർത്തിച്ചു. 2005 നവംബർ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടർന്ന്  2014ൽ  അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.തുടർന്നുള്ള നാമകരണ നടപടികൾ നടന്നു വരികയാണ്. 2023-ൽ  നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടർന്ന്  അദ്ദേഹത്തിന്റെ  ഭവൂധിക ശരീരം സെന്റ് ജോൺസ് സെമിത്തെരിയിലെ കല്ലറയിൽ നിന്ന്  കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചപ്പാലിലേക്ക് മാറ്റി അടക്കം ചെയ്തു. ശ്രദ്ധാചരണത്തിന്റെ  ആദ്യ ദിനമായ 13 ന് 5.30 ന് കൃപാലയം ധ്യാനകേന്ദ്രത്തിലെ റവ. ഫാ ജിന്റോ മണിക്ക ത്തു കുന്നേൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും. സമാപന ദിനമായ 21 ന് കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ നടക്കുന്ന ആഘോഷമായ വി. കുർബാനക്ക് അഭിലാ ബാദ് രൂപതാധ്യഷൻ മാർ ജോസഫ് തച്ചാ പറമ്പത്ത് മുഖ്യ കാർമികത്യം വഹിക്കും. തുടർന്ന് കട്ടപ്പന പള്ളിയിൽ നിന്ന് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് ജപമാല റാലിയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടക്കുമെന്ന് സെന്റ് ജോൺസ് ആശുപത്രി ചാപ്ലയിൻ  റവ. ഫാ. മാത്യു കൊല്ലംപറമ്പിൽ, സുപ്പീരിയർ ബ്ര. റോയി ജോസഫ് പള്ളിപ്പറമ്പിൽ, ഫാ. ജോസ് മംഗലത്തിൽ, ബ്ര. ബൈജു വാലുപറമ്പിൽ എന്നിവർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!