കർഷക ക്ഷേമനിധി കാര്യക്ഷമമാക്കി കർഷകർക്ക് 3000 രൂപ പെൻഷൻ നൽകണം.കേരള കർഷക യൂണിയൻ

കർഷകക്ഷേമനിധി ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നൽകണമെന്നും കർഷകർക്കുള്ള പെൻഷൻ 3000രൂപയാക്കി ഉയർത്തണമെന്നും കേരളകർഷകയുണിയൻ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു..
സംസ്ഥാന വ്യാപകമായി പ്രചരണം നടത്തി 30 ലക്ഷം കർഷകരെ അംഗങ്ങളാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കർഷകക്ഷേമ നിധിയിൽ20000-ൽ താഴെ കർഷകർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ചെറുകിട- നാമമാത്ര കർഷകർക്കുപോലുംക്ഷേമനിധിയിൽ ചേരാൻ കഴിയാത്ത നിബന്ധനകളാണ് ഇതിനുകാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. കർഷക പെൻഷനുള്ള അപേക്ഷകൾസംബന്ധിച്ച് തീരുമാനമെടുക്കാതെ കൃഷിഭവനുകളിൽ കെട്ടി കിടക്കുന്ന സാഹചര്യവും അനാവശ്യ നിബന്ധനകൾ മൂലം കർഷക പെൻഷൻ അപേക്ഷകൾ തള്ളിക്കളയുന്നതും കർഷകരോടുള്ള അവഗണനയാണെന്നും യോഗം വിലയിരുത്തി.
ക്ഷീരമേഖലയെ സഹായിക്കാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം നൽകുമെന്ന പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കി വന്യമൃഗശല്യം തടയാൻ നടപടികൾ സ്വീകരിക്കണം .യോഗം ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയായി എ.ജെ. മാത്തുക്കുട്ടി, മേലേ ചിന്നാറിനേയും സംസ്ഥാന കമ്മറ്റി പ്രതിനിധികളായി സജി തോട്ടമറ്റം, വലിയതോവാള, ജെയിൻ ജോസഫ് , മ്ലാക്കുഴി, മുട്ടം എന്നിവരേയും ജില്ലാക്കമ്മറ്റിയംഗമായി ബോബിച്ചൻ ആയില ,അണക്കരയേയും യോഗം തെരഞ്ഞെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും വളരെ വേഗം പൂർത്തീകരിക്കണമെന്നും കേരളാ കോൺഗ്രസ്പാർട്ടിക്ക് അർഹമായ പരിഗണന ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നൽകണമെന്നും യോഗം യു.ഡി.എഫ് നേതൃത്വത്തോട് അഭ്യർത്ഥിച്ചു. കർഷക യൂണിയൻ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽഎല്ലാ മണ്ഡലങ്ങളിലുംയു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായിസജീവമായി രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു…
കർഷക യൂണിയൻജില്ലപ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽസംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി , ബേബിച്ചൻ കൊച്ചു കരൂർ ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു കൈച്ചിറ ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ അത്തിമൂട്ടിൽ സംസ്ഥാനകമ്മറ്റിയംഗങ്ങളായ സോജി ജോൺ ,പി.ജി.പ്രകാശൻ , സജി തോട്ടമറ്റം , പി.കെ. അപ്പുക്കുട്ടൻ കേരളാ കോൺഗ്രസ് നേതാക്കളായ പ്രദീപ് ജോർജ് , റ്റോമി ജോസഫ് , അഭിലാഷ് പി.ജോസഫ് കർഷക യൂണിയൻ നേതാക്കളായ ശശിധരൻ പുല്ലനാട്ട്, ജോസഫ് കുന്നുംപുറത്ത്, ലിജോ പാണ്ടിക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു..









































































