കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കട്ടപ്പന അമർ ജവാൻ യുദ്ധസ്മാരകത്തിൽ ദേശീയ പതാക ഉയർത്തി.
ഇൻഡ്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം വിപുലമായിയാണ് കട്ടപ്പനയിൽ എക്സ് സർവ്വീസസ് ലീഗ് ആഘോ ഷിച്ചത്.
രാവിലെ
അമർ ജവാൻ യുദ്ധസ്മാരകത്തിൽ യൂണിറ്റ് സെക്രട്ടറി സാബു മാത്യു ആചാരപരമായ രീതിയിൽ പുഷ്‌പ്പചക്രം അർപ്പിച്ചു.
തുടർന്ന് കട്ടപ്പനയിലെ വിവിധ സംഘടനകളും പുഷ്പ്പ ചക്രം അർപ്പിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് KN ഗോപിനാഥൻ ദേശീയ പതാക ഉയർത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയാ TP സ്വാതന്ത്ര്യദിന സന്ദേശം നൽകി.
യൂണിറ്റ്, യൂണിറ്റ് വനിതാ അംഗങ്ങൾ അടക്കം എല്ലാവരും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നരിയൻപാറ മന്നം മെമ്മോറിയൽ HSS ലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, ഓശാനം HSS ലെ NCC കുട്ടികൾ, കട്ടപ്പന സീനിയർ ചേമ്പർ അംഗങ്ങൾ, HMTA, റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന തുടങ്ങിയ സംഘടനകളും
പൊതുജനങ്ങളും പങ്കെടുത്തു.
സേനയിൽ ദീർഘ സർവ്വീസ് ചെയ്ത ക്യാപ്റ്റൻ ഷാജി എബ്രഹാം, ഫ്ലൈറ്റ് ലെഫ്റ്റന്റൻറ് ബാബു ജേക്കബ്ബ്, 25 ലക്ഷം രൂപാ മുടക്കി കാഞ്ചിയാർ സ്വദേശിയായ വിദ്യാർത്ഥിക്ക് കിഡ്നി മാറ്റിവച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കട്ടപ്പന ഗായത്രി സിൽക്സ് ഉടമ എം വി സജീവൻ എന്നിവർ സീനിയർ ചേമ്പർ മൊമെന്റോ നൽകി ആദരിച്ചു.
ആഘോഷപരിപാടികൾക്ക് സുഭാഷ് ചന്ദ്രൻ, ഷാജി എബ്രഹാം, എ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.













































































