കേരള പിറവി ദിനത്തിൽ ശുചികരണ പ്രവർത്തനങ്ങളുമായി കട്ടപ്പന മർച്ചന്റ് അസോസിയഷൻ

കേരള പിറവി ദിനത്തിൽ ശുചികരണ പ്രവർത്തനങ്ങളുമായി കട്ടപ്പന മർച്ചന്റ് അസോസിയഷൻ .
നഗരസഭയുടെ സഹകരണത്തോടെ പുതിയ ബസ് സ്റ്റാന്റും പരിസരവും വൃർത്തിയാക്കി.
കേരള പിറവി ദിനത്തിൽ ജില്ലയിൽ ഉടനീളം ശുചികരണ പ്രവർത്തനങ്ങൾ നടത്തിയാണ് മർച്ചന്റ് അസോസിയേഷൻ മാതൃകയായത് –
കട്ടപ്പന നഗരസഭയുടെ സഹകരണത്തോടെയാണ് പുതിയ ബസ്റ്റാന്റും പരിസര പ്രദേശവും മർച്ചന്റ് അസോസിയേഷൻ വൃർത്തിയാക്കിയത്.
ശുചികരണപ്രവർത്തങ്ങൾ അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു
കേരള പിറവി ദിനത്തിൽ ശുചികരണം നടത്തി നാടും നഗരവും വൃർത്തിയായി സുക്ഷിക്കുക എന്ന സന്ദേശമാണ് മർച്ചന്റ് അസോസിയേഷൻ നൽകുന്നതെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ജനൻസ് സിറിയക്ക് പറഞ്ഞു
അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , വർക്കിംഗ് പ്രസിഡന്റ് സിജോ മോൻ ജോസ് , ബൈജു എബ്രാഹാം, രാജേന്ദ്ര കുറുപ്പ്, ഷമേജ് കെ ജോർജ് ,ഷിയാസ് എ .കെ തുടങ്ങിയവർ നേതൃത്വം നൽകി.













































































