Idukki വാര്‍ത്തകള്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനത്തോട് അനുബന്ധിച്ചു പെരുവന്താനം സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കൂട്ടയോട്ടം നടത്തപ്പെട്ടു. പെരുവന്താനം പോലീസ് സബ് ഇൻസ്‌പെക്ടർ അജേഷ് കെ.ആർ ലഹരി വിമുക്ത പ്രതിജ്ഞയും സന്ദേശവും നല്കി.
സിവിൽ പോലീസ് ഓഫീസർമാരായ സെസീമ, ജയലാൽ, വിജേഷ്നാഥ്, മഞ്ജുക്കുട്ടൻ, ജോമോൻ, ലെതീഷ് ഗോപി എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.













































































