കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച പാലീയേറ്റീവ് സംഗമം സാന്ത്വനസ്പർശം പത്തനംതിട്ട ഡി പോൾ കെയർ ഹോം അഡ്മിനിസ്ട്രേറ്റർ ഫാദർ അഖിൽ പത്തിൽ ഉദ്ഘാടനം ചെയ്തു

കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച പാലീയേറ്റീവ് സംഗമം സാന്ത്വനസ്പർശം പത്തനംതിട്ട ഡിപോൾ കെയർ ഹോം അഡ്മിനിസ്ട്രേറ്റർ ഫാദർ അഖിൽ പത്തിൽ ഉദ്ഘാടനം ചെയ്തു. കൂടെ നിൽക്കാം ചേർത്തുപിടിക്കാം എന്ന സന്ദേശത്തോടെയാണ് സാന്ത്വനസ്പർശം സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്ത മായാണ്
സാന്ത്വന സ്പർശം എന്ന പേരിൽ
പാലീയേറ്റീവ് സംഗമം 2025 സംഘടിപ്പിച്ചത്.
കട്ടപ്പന ടൗൺഹാളിൽ നടന്ന സംഗമം പത്തനംതിട്ട ഡീപ്പോൾ
കെയർ ഹോം അഡ്മിനിസ്ട്രേറ്റർ ഫാദർ അഖിൽ പത്തിൽ ഉദ്ഘാടനം ചെയ്തു.
പ്രായമായവരേയും രോഗികളെയും ചേർത്ത് പിടിക്കുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് ഫാദർ അഖിൽ പറഞ്ഞു.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിച്ചു.
സംഗമത്തിൽ പാലീയേറ്റീവ് രംഗത്ത് സേവനം ചെയ്യുന്ന താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ആദരിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉമാ ദേവി, നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായിൽ, ഐബി മോൾ രാജൻ, സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു , രാജൻ കാലച്ചിറ,സോണിയ ജെയ്ബി, ജൂലി റോയി, ജെസി ബെന്നി,സജിമോൾ ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ ജിൻസ് സിറിയക്ക് , ദിലീപ് , വിധു .എ .സോമൻ എന്നിവർ സംസാരിച്ചു.
വാഹനപകടത്തിൽ അരയ്ക്ക് താഴോട്ട് തളർന്ന് പോയ വാഴവര കളപ്പുരതൊട്ടിയിൽ ബാബുവിന്റെ ഗാനം ശ്രദ്ധേയമായി .
തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.









































































