6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി മൂന്നാർ ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചു കയറിയുള്ള അപകടങ്ങൾ പതിവാകുന്നു



ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി മൂന്നാർ ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചു കയറിയുള്ള അപകടങ്ങൾ പതിവാകുന്നു. ബുധനാഴ്‌ച മാത്രം വിനോദ സഞ്ചാരികളുടെ രണ്ട് ആഡംബര കാറുകളാണ് ജിഎച്ച് റോഡിലെ ഡിവൈഡറുകളിൽ കയറി അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് പരുക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് സാരമായി കേടുപാടുകളുണ്ടായി.
ജിഎച്ച് റോഡിലെ ഡിവൈഡറിൻ്റെ ഇരു ഭാഗങ്ങളിലുമാണ് ബുധനാഴ്ച അപകടമുണ്ടായത്. ആർഒ കവല മുതൽ ജിഎച്ച് കവല വരെ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളാണ് മുന്നറിയിപ്പ് ഫലകങ്ങൾ, റിഫ്ലെക്‌ടറുകൾ എന്നിവ ഇല്ലാത്തതുമൂലം അപകടക്കെണിയാകുന്നത്. സെൻട്രൽ കവല, ജിഎച്ച് കവല എന്നിവിടങ്ങളിലാണ് പതിവായി അപകടങ്ങൾ നടക്കുന്നത്

വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് മഴയും മഞ്ഞും മൂലം റോഡിലെ ഡിവൈഡറുകൾ കാണാൻ സാധിക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണം. കഴിഞ്ഞ 6 മാസത്തിനിടയിൽ ഇരുപതിലധികം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!