Idukki വാര്‍ത്തകള്‍
“മക്കൾ അറിയാൻ മക്കളെ അറിയാൻ” എന്ന പേരിൽ അവബോധ ക്ലാസ് നടന്നു

തൊടുപുഴ, ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഹൈസ്കൂളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെയും ഇടുക്കി വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിൽ “മക്കൾ അറിയാൻ മക്കളെ അറിയാൻ” എന്ന പേരിൽ അവബോധ ക്ലാസ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ സന്നിഹിതയായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.













































































