Idukki വാര്‍ത്തകള്‍
കേരള പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുടനീളം സംരക്ഷ എന്ന പേരിൽ നടത്തിവരുന്ന മെഗാ രക്തദാന ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥർ രക്തദാനം നടത്തി

കേരള പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുടനീളം സംരക്ഷ എന്ന പേരിൽ നടത്തിവരുന്ന മെഗാ രക്തദാന ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥർ രക്തദാനം നടത്തി.
സേനയുടെ ഭാഗമായി മരണപ്പെട്ടുപോയ ഉദ്യോഗസ്ഥരുടെ ഓർമ്മയ്ക്കായി ആണ് എല്ലാവർഷവും ഒക്ടോബർ ഇരുപത്തി ഒന്നാം തീയതി കേരള പോലീസ് സ്‌മൃതി ദിനമായി ആചാരിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നിഷാദ് മോൻ വി എ നിർവഹിച്ചു.
സെന്റ് ജോൺസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോക്ടർ അനിൽ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
സിബി തോമസ് അധ്യക്ഷതവഹിച്ച യോഗത്തിന് ഹോസ്പിറ്റൽ പിആർഒ ഷീൻ സ്വാഗതം ആശംസിക്കുകയും കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി അനീഷ് കുമാർ എസ് നന്ദി പറയുകയും ചെയ്തു
തുടർന്ന് ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ രക്തദാനത്തിന് രജിസ്റ്റർ ചെയ്തു.









































































