Idukki വാര്‍ത്തകള്‍
ഇരട്ടയാർ സെൻറ് തോമസിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു

ഇരട്ടയാർ ..ലോക കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ കൈകഴുകൽ ദിനാചരണം സംഘടിപ്പിച്ചു. ചെമ്പകപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ ദയാ മേരി ജോൺ ക്ലാസുകൾ നയിച്ചു സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് ആരോഗ്യകരമായി കൈകൾ കഴുകുന്നതിന് പരിശീലനം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ എം.വി ജോർജുകുട്ടി, സിജി മാത്യൂ, ടെറീന സന്തോഷ്,അൽസ മേരി ജോർജ്, അനുഗ്രഹ മനേഷ്, റൊണാൾഡ് പി തോമസ് എന്നിവർ പ്രസംഗിച്ചു.









































































