കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ ന്യൂ ഡിസൈൻസ് ലെയ്സ് ഹോം എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ ന്യൂ ഡിസൈൻസ് ലെയ്സ് ഹോം എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ ആറു വർഷമായി കട്ടപ്പന മുൻസിപ്പാലിറ്റി ബിൽ സിംഗിൽ പ്രവർത്തിച്ചു വന്നിരുന്ന ഡിസൈൻസ് ലെയ്സ് ഹോമിന്റെ പുതിയ സംരംഭമാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തനം ആരംഭിച്ച ന്യൂ ഡിസൈൻസ് ലെയ്സ് ഹോം .
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജിൽ നിന്ന് സിയോണ ഹിയറിങ് കെയർ ഡയറക്ടർ ഷൈനി ബിനോയി ആദ്യവിൽപ്പന സ്വീകരിച്ചു.
മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് , വൈസ് പ്രസിഡന്റ്ബൈജു വേമ്പേനി, വനിത വിംഗ് ജില്ലാ സെക്രട്ടറി റോസമ്മ മൈക്കിൾ , യൂത്ത് വിംഗ് പ്രസിഡന്റ് ഷിയാസ് എ . കെ , യൂത്ത് വിംഗ് സെക്രട്ടറി അജിത്ത് സുകുമാരൻ ,കട്ടപ്പന ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് ജെയ്ബി ജോസഫ് , ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ , ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സുമിത്ത് മാത്യൂ തുടങ്ങിയവർ സംസാരിച്ചു.
















































































































