കേരളാ കോൺഗ്രസ് കർഷകസമര ജാഥ 11 – ന് കഞ്ഞിക്കുഴിയിൽ

നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളിലെ കർഷക – ജനവിരുദ്ധ നിർദ്ദേശങ്ങൾ റദ്ദാക്കുക, കഞ്ഞിക്കുഴി പഞ്ചായത്തിലെ നിർത്തി വച്ച പട്ടയ നടപടികൾ പുനരാരംഭിക്കുക, പഞ്ചായത്തിലെ കൃഷി ഭൂമിയുടെ അതിർത്തികൾ നിർണയിച്ച് കൃഷിഭവനിൽ വിവരം ലഭ്യമാക്കുക, വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുക , കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊന്ന് പഞ്ചായത്തിൽ ഏൽപ്പിക്കുന്ന കർഷകന് പാരിതോഷികം നൽകുക, മൃഗങ്ങളെ പരസ്യ ലേലം ചെയ്ത് പഞ്ചായത്ത് ഫണ്ടിൽ മുതൽ കൂട്ടുക, ജപ്തി നടപടികൾ നിർത്തി വച്ച് 2026 മാർച്ച് 31 വരെ പലിശരഹിത മൊറട്ടോറിയം അനുവദിക്കുക, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് വാഗ്ദാനമായി തുടരുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരളാ കോൺഗ്രസ് കഞ്ഞിക്കുഴിമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ 11 – ന് [ 11-10-2025 ശനി ] കർഷക സംരക്ഷണ സമര ജാഥ നടത്തുന്നു…… രാവിലെ 8.30 – ന് കരിമ്പൻ കുട്ടപ്പൻ സിറ്റിയിൽ പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് വിൻസന്റ് കല്ലിടുക്കിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് ജില്ലാ സെക്രട്ടറിയേറ്റംഗം പ്രദീപ് ജോർജ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ. എബി തോമസ് യു.ഡി.എഫ് മണ്ഡലം കൺവീനർ ജോസ് മോടിക്കൽ പുത്തൻപുര ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ സിൽവി സോജൻഎന്നിവർ പ്രസംഗിക്കും …………. ചുരുളി, ചേലച്ചുവട്, കീരിത്തോട്, പുന്ന യാർ നിരപ്പ്, പഴയരിക്കണ്ടം, വരിക്ക മുത്തൻ, വെൺമണി, മൈലപ്പുഴ, മഴുവടി കോളനി, ചുരുളിപ്പതാൽ , ആൽ പ്പാറ റേഷൻകട, നാലുകമ്പി, തള്ളക്കാനം, ആശുപത്രിപ്പടിഎന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ലിസി മാത്യു, സലിപീച്ചാംപാറയിൽ,മാത്യു ജോസഫ്, ജോയി പുതുപ്പറമ്പിൽ,ജോസ് എടാട്ട് , ജോഷ്വാ ദേവസ്യാ, അലക്സ് സാം, സണ്ണി എമ്പ്രയിൽ , സണ്ണി മുണ്ടയ്ക്കാട്ട് എന്നിവരും നേതാക്കളും വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും. ………… കഞ്ഞിക്കുഴിയിൽ നടക്കുന്ന സമാപന സമ്മേളനം പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് വിൻസന്റ് കല്ലിടുക്കിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ.തോമസ് പെരുമന സംസ്ഥാന സെക്രട്ടറി വി.എ. ഉലഹന്നൻ കെ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി തുടങ്ങിയവർ പ്രസംഗിക്കും..









































































