6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പൊതു പ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വമായിരുന്നു വി.പി കുട്ടപ്പൻ നായർ എന്ന് കെ സലിം കുമാർ



വ്യക്തിതാത്പര്യങ്ങൾക്കതീതമായി പാർട്ടി താത്പര്യങ്ങൾ നടപ്പിലാക്കുവാനും പ്രചരിപ്പിക്കുവാനും പ്രവർത്തനം സംഘടിപ്പിച്ച് ജീവിച്ച് മരിച്ച വി.പി കുട്ടപ്പൻ നായരെ പാർട്ടിപ്രവർത്തകരും പൊതുപ്രവർത്തകരും മാതൃകയാക്കണ്ടതാണെന്ന് സി പി ഐ ജില്ല സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു.
അന്തരിച്ച സി പി ഐ നേതാവായിരുന്ന വി.പി കുട്ടപ്പൻ നായരുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ സ്വരാജിൽ നടത്തിയ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ക്ഷമയുടെയും ത്യാഗത്തിൻ്റെയും പര്യായമായിരുന്നു വി.പി കുട്ടപ്പൻ നായർ യാത്രാസൗകര്യങ്ങളോ വാഹന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ലാഭേച്ച കൂടാതെ പാർട്ടി കെട്ടിപടുക്കുവാനും ജനയുടത്തിൻ്റ പ്രചാരകനായും കർഷക തൊഴിലാളികളടക്കമുള്ള മണ്ണിൻ്റെ മക്കളുടെ സംരക്ഷകനായി നിന്ന് അയ്യപ്പൻ കോവിലടക്കമുള്ള മേഖലകളിൽ ചെങ്കൊടി പ്രാസ്ഥാനത്തെ ഉയരെ ഉയരെ വളർത്തിയ കുട്ടപ്പൻ നായരെ ഒരു കാലത്തും മറക്കുവാനാകില്ലന്നും സലിം കുമാർ പറഞ്ഞു.
വർഗീയതയുടെ വിഷം ചീറ്റുകയും അതുവഴി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന നരേന്ദ്ര മോദി അഡോൾഫ് ഹിറ്റ്ലറെപോലും കടത്തിവെട്ടുന്ന പ്രകടനമാണ് ഇന്ന് ഇന്ത്യയിൽ നടത്തി വരുന്നത്.
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനിധിപത്യമുന്നണി സർക്കാരിനെ അസ്ഥിരപെടുത്തുവാനുള്ള എല്ലാ തന്ത്രങ്ങളും കേന്ദ്ര ബി ജെ പി സർക്കാർ പ്രയോഗിച്ചിട്ടും അതിനെ എല്ലാം അതിജീവിച്ചു കൊണ്ട് എൽഡിഎഫ് സർക്കാർ മുന്നേറുകയാണ്.
കേരളത്തിൽ മലയോര കർഷകർക്കടക്കം ഏറ്റവും അധികം പട്ടയങ്ങൾ വിതരണം ചെയ്ത റവന്യൂവകുപ്പുമന്ത്രിയുടെ പട്ടികയിലേക്കു അഡ്വ. കെ.രാജൻ നീങ്ങുകയാണ് എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ച് മൂന്നു ചെയിനിലും, ഷോപ് സൈറ്റ് പട്ടയങ്ങളും നൽകുവാനുള്ള അവസാന ഘട്ടത്തിലാണ് സർക്കാരും റവന്യൂ വകുപ്പും. നാട്ടിലെ വിവിധങ്ങളായ വിഷയങ്ങളിൽ ഇടപെടുകയും അവയ്ക്കു പരിഹാരമുണ്ടാക്കുവാനും പ്രയത്നിച്ച വി.പി കുട്ടപ്പൻ നായർ ഉയർത്തി പിടിച്ച മുകാവാക്യം ശാശ്വതമാക്കുവാൻ എല്ലാവരും രംഗത്തു വരണമെന്നും സലിം കുമാർ പറഞ്ഞു.
യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു
സ്വരാജ് ലോക്കൽ സെക്രട്ടറി സജികുന്നുംപുറം സ്വാഗതം പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ ശശി മുഖ്യ പ്രസംഗം നടത്തി.
സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി.എസ്.അജേഷ് , കാഞ്ചിയാർ ലോക്കൽ സെക്രട്ടറി പി.ജെ സത്യപാലൻ , ജില്ലാ കൗൺസിൽ അംഗം അഡ്വ. വി.എസ്. അഭിലാഷ്, സി പി ഐ മുൻ ജില്ല സെക്രട്ടറി സി. കെ കൃഷ്ണൻകുട്ടി, കെ.ആർജനാദ്ധനൻ നായർ, സുഷമ ശശി, വി.റ്റി ഷാൻ, കുട്ടപ്പൻ നായരുടെ സഹധർമ്മിണി ലളിതമ്മ, മറ്റുകുടുംബാംഗങ്ങളും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!