ജനസമ്പർക്കത്തിന്റെ ലക്ഷ്യം പ്രാദേശിക വികസനം. പിസി ജോർജ്

പ്രാദേശികമായ വിഷയങ്ങൾ കണ്ടെത്തി അതിൽ വികസനം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ബിജെപി സംസ്ഥാന വ്യാപകമായി ഗ്യഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയും ആയ പിസി ജോർജ് കട്ടപ്പനയിൽ പറഞ്ഞു.
പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയെ പോലെയുള്ള മഹത് വ്യക്തിത്വങ്ങൾ തുടങ്ങിവെച്ച പ്രവർത്തനമാണ് നരേന്ദ്രമോദി നടപ്പാക്കുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്ത് വലിയ വികസനങ്ങൾ നടപ്പാക്കി രേന്ദ്രമോദി ലോക ശ്രദ്ധ ആകർഷിച്ചു. അതുപോലെ പ്രാദേശീയ വിഷയങ്ങളിൽ വികസനങ്ങൾ നടപ്പാക്കുന്നതിനുള്ള നേതാക്കന്മാരെ സൃഷ്ടിക്കുക എന്നതാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനതയാൽ ഉപാധ്യായ ജന്മദിന ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ഗ്യഹസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം കട്ടപ്പനയിൽ നിർവഹിച്ചു.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെയാണ് ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായിസംസ്ഥാനത്തുടനീളം ബിജെപി നേതാക്കന്മാരും പ്രവർത്തകരും 50 ലക്ഷത്തോളം വീടുകൾ സന്ദർശിച്ച് പാർട്ടിയുടെ വികസന കാഴ്ചപ്പാട് പങ്കുവെയ്ക്കും
കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് അധ്യക്ഷത വഹിച്ചു, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ , ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് വരകുമല, മണ്ഡലം പ്രസിഡൻ്റ് സുജിത്ത് ശശി , നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, രജിത രമേഷ് തുടങ്ങിയവർ സംസാരിച്ചു.













































































