Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹിന്ദി അധ്യാപക കോഴ്സ് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സ് ഒഴിവുള്ള സീറ്റീലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എംഎ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ന് 5 മണി. കൂടുതല്‍ വിവരത്തിന് 8547126028, 04734-296496









































































