Idukki വാര്‍ത്തകള്‍
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരളാ വായനോത്സവം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9 ന് കട്ടപ്പനയിൽ

കട്ടപ്പന ഓശ്ശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കുന്ന ഇടുക്കി താലൂക്ക്തല വായനോ ത്സവം കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബിനാ ടോമി ഉദ്ഘാടനം ചെയ്യും.
ബെന്നി മാത്യു കുന്നേൽ അധ്യക്ഷത വഹിക്കും ഡൊമിനിക് ജേക്കബ് (ഓശ്ശാനം ഇംഗ്ളീഷ് മീഡിയം സ്കൂൾ, വൈസ് പ്രിൻസിപ്പിൾ) ആശംസ യർപ്പിക്കും.
വിവിധ സ്കൂളുകളിൽ നിന്നും വായനശാലകളിൽ നിന്നുമായി കുട്ടികളും മുതിർന്നവരും ഉൾപ്പടെ 75 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.
താലൂക്ക്‌തല ത്തിൽ വിജയികളാവുന്ന കുട്ടികൾക്ക് ഒന്നാം സ്ഥാനത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും.
മൂന്നാം സ്ഥാനത്തിന് 1500 രൂപയും ക്യാഷ് അവാർഡ് നൽകുന്നതാണ് . താലൂക്ക്തലത്തിൽ വിജയിക്കുന്നവരെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് താലൂക്ക് സെക്രട്ടറി റ്റി ബി ശശി അിറയിച്ചു
















































































































