Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയെന്ന് ഹൈക്കോടതി



പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത നിര്‍മിക്കുന്ന സ്ഥലത്ത് അപകടം പതിവെന്ന് പൊലീസ് റിപ്പോര്‍ട്ട്.

പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. എന്നാല്‍, അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവ് എന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. പിന്നാലെയാണ് ഹൈക്കോടതി ജില്ലാ കളക്ടറുടെ നിലപാട് വിഷയത്തില്‍ തേടാന്‍ തീരുമാനിച്ചത്. മോണിറ്ററിംഗ് കമ്മറ്റിയുടെ ചേയര്‍മാന്‍ ജില്ലാ കളക്ടറാണ്. നാളെ ഓണ്‍ലൈനായി ഹാജരാകാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിശദീകരിക്കും. കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.

പാലിയേക്കര ടോള്‍ തടഞ്ഞ ഹൈക്കോടതി നടപടിയുണ്ടായിട്ട് ഏകദേശം ഒരു മാസത്തോളമായി. അതിനുശേഷം, എന്‍എച്ച്എഐ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് ശേഷം ഹൈക്കോടതിയില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണ എന്‍എച്ച്എഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, റദ്ദ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കോടതി തയാറായിരുന്നില്ല. ഇന്നും സമാനമായ നിലപാട് തന്നെയാണ് ഹൈക്കോടതി സ്വീകരിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!