Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻറെ ഓണാഘോഷ കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു

നീറ്റ് പി ജിക്ക് ഉന്നത റാങ്ക് നേടിയ ഡോക്ടർ ബ്ലെസ്സിമോൾ സെബാസ്റ്റ്യൻ, പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ദിയ ജോസഫ്, ശ്രീലക്ഷ്മി സജയൻ എന്നിവരെ മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ ആദരിച്ചു.
മുൻസിപ്പൽ കൗൺസിലർമാരായ സോണിയ ജെയ്ബി, ഷജി തങ്കച്ചൻ എന്നിവരും, ഫാ. തോമസ് തോപ്പിൽകളത്തിലും ആശംസകൾ നേർന്നു. അസോസിയേഷൻ പ്രസിഡൻറ് ജോസ് മാക്കിയിൽ അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ കല്ലന്തറ സ്വാഗതവും ലൂക്കാ ജോസഫ് നന്ദിയും പറഞ്ഞു.































































































































