പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ദ്വിദിന ഓണം ക്യാമ്പ് അവസാനിച്ചു

കുട്ടികളിൽ സാമുഹ്യപ്രതിബന്ധതയും, നിയമ ബോധവും വളർത്തുന്നതിനും കുട്ടികളിലെ മാനസിക ഉല്ലാസത്തിന് ഊന്നൽ നല്കികൊണ്ടുമുള്ള പ്രത്യേക പരിപാടികളും നടന്നു. ആദ്യ ദിവസം കെ. എ. പി അഞ്ചാം ബറ്റാലിയൻ ഹൈ ആൾട്ടിറ്റ്യൂഡ് ടീം നയിച്ച
ഡിസാസ്റ്റർ ട്രെയിനിങ് പ്രോഗ്രാം നടന്നു.
സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,
സിവിൽ പോലീസ് ഓഫീസർ രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ജോബി എന്നിവർ ഡിസാസ്റ്റർ ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നല്കി.
സെൽഫ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി അധ്യാപകനായ ബോബി വർഗ്ഗീസ് -ൻ്റെ നേതൃത്വത്തിൽ സമുസാ നിർമ്മാണ പരിശീലനവും നടത്തി.
രണ്ടാം ദിനം, എസ് പി സി- യുടെ ഉദ്ദേശത്തെ സംബന്ധിച്ചു എസ് പി സി കേഡറ്റുകളുടെ സമൂഹത്തിലെ പ്രവർത്തനങ്ങളെ പറ്റിയുള്ള ക്ലാസ്സ് പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രൻ നയിച്ചു.
പ്രകൃതിയും, മനുഷ്യനും എന്ന വിഷയത്തിൽ പ്രകൃതി സംരക്ഷണത്തെ പറ്റി സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ കുട്ടികൾക്ക് ക്ലാസ്സ് നൽകി. സാമൂഹ്യബോധവും , മാനസിക ഉല്ലാസം വളർത്തുന്നതിനുമായി വാഗമൺ പോലീസ് സബ് ഇൻസ്പെക്ടർ ബിജു ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു. അധ്യാപകരായ അജിൻ, മഞ്ജു എന്നിവരും, പരിശീലകരായ നെസീമ, പ്രവീൺ എന്നിവരും ക്യാമ്പിനു നേതൃത്വം നല്കി.









































































