കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു.
26 ന് ചൊവ്വാഴ്‌ച അത്തം നാളിൽ വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടത്തും.
കട്ടപ്പന ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഡിവൈഎസ്പി വി .എ . നിഷാദ്മോൻ ഫ്ലാഗ് ഓഫ് ചെയ്യും.
പുലികളിയുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടെ വൈകീട്ട് നാലിന് ആരംഭിക്കുന്ന ഘോഷയാത്ര മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിക്കും.
തുടർന്ന് മിനിസ്‌റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് അധ്യക്ഷത വഹിക്കും.
എം.എം. മണി എം എൽ എ മുഖ്യ പ്രഭാഷണവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഓണസന്ദേശവും നൽകും .
നഗരസഭാധ്യക്ഷ ബീന ടോമി, വിവിധ രാഷ്ട്രിയ, സംസ്ക്കാരിക സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിക്കും .
ഒന്നര മാസം നീണ്ടു നിൽക്കുന്ന ഓണോത്സവത്തിൻ്റെ ഭാഗമായി സമ്മാന കൂപ്പണുകൾ വിതരണം ചെയ്യും നറുക്കെടുപ്പിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ അൻപതിനായിരം , 25000 രൂപയും നൽകും.
വാർത്ത സമ്മേളനത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ, ജോർജ്, ജനറൽ സെക്രട്ടറി പി.കെ. ജോഷി കുട്ടട, വർക്കിങ്ങ് പ്രസിഡൻ്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡന്റ് ബൈജു വെമ്പേനി, എച്ച്.എം.റ്റി.എ സെക്രട്ടറി എം കെ ബാലചന്ദ്രൻ, യൂത്ത് വിംഗ് പ്രസിഡന്റ് ഷിയാസ് എ കെ, എഫ് ഒ കെ പ്രസിഡന്റ് സിജോ എവർസ്റ്റ്, കെ ഡി എഫ് സെക്രട്ടറി സുമിത് മാത്യു, സൽജു ജോസഫ്, അനിൽ ജോസ് എന്നിവർ പങ്കെടുത്തു









































































