ഇടുക്കിയിലെ നിർമ്മാണ നിരോധനമുൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്ക് സെപ്റ്റംബർ മാസത്തോടെ പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കിയിലെ നിർമ്മാണ നിരോധനമുൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്ക് സെപ്റ്റംബർ മാസത്തോടെ പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം കട്ടപ്പന വെള്ളയാംകുടി റൂട്ടിലെ കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ ‘
ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ HMTA യുടെ 51 മത് വാർഷികപൊതുയോഗമാണ് കട്ടപ്പനയിൽ നടന്നത്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം സെപ്റ്റംബർ മാസത്തോടെ ആകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
ഇടുക്കി ജില്ലയുടെ സമസ്ഥ മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞതായും കട്ടപ്പന ടൗണിനോട് ചേർന്ന റോഡുകൾ BMBC നിലവാരത്തിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു
പ്രസിഡന്റ് പി കെ ഗോപി അധ്യക്ഷനായിരുന്നു.. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു..
മന്ത്രി റോഷി അഗസ്റ്റിൻ,നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി , കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്, കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ട്രഷറർ കെ.പി ബഷീർ , എന്നിവരെ യോഗത്തിൽ ആദരിച്ചു.
സെക്രട്ടറി എം കെ ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്കാ ജോസഫ്, വൈസ് പ്രസിഡന്റ് ബിജു മാധവന്‍, ജോയിന്റ് സെക്രട്ടറി മനോജ് എബ്രഹാം, വിവിധ യൂണിറ്റ് ഭാരവാഹികളായ ബേബി മാത്യു, പി എസ് മുഹമ്മദ്, ഷാജി പുളിക്കക്കുന്നേല്‍, സജി കുന്നേല്‍, ജോണ്‍സണ്‍ മരോട്ടിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
എച്ച്എംടിഎ ഓഫീസില്‍ ദേശീയ പതാകയും എച്ച്എംടിഎ പതാകയും ഉയര്‍ത്തി .തുടര്‍ന്ന്, അമര്‍ജവാന്‍ യുദ്ധ സ്മാരകത്തിലും ഗാന്ധി പ്രതിമയിലും എപിജെ അബ്ദുള്‍ കലാം പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു













































































