Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ രാസലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ രാസലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ ബംഗളുരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്കർ(30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
ജൂലൈ 15ന് ബംഗളുരുവിൽനിന്ന് വിൽപ്പനയ്ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്‌തിരുന്നു.
ഇയാളിൽനിന്നാണ് അരുൺ ഭാസ്കർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൂവരും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു.









































































