Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലഹരി ഉപയോഗത്തിനെതിരെ നെടുങ്കണ്ടം പോളിടെക്നിക് കോളേജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു



ലഹരി ഉപയോഗത്തിനെതിരെ നെടുങ്കണ്ടം പോളിടെക്നിക് കോളേജിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ  ജർലിൻ വി സ്‌കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ലിജോ പി മാണി ഫ്ലാഗ് ഓഫ് ചെയ്തു.


സീനിയർ സിവിൽ പോലീസ് ഓഫീസർ ടിനോജ്, ജനമൈത്രി ബീറ്റ് ഓഫീസർ അജിത് എന്നിവർ നേതൃത്വം വഹിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ്” വാട്‌സ്ആപ്പ് നമ്പര്‍ 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 -ലേക്ക് സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!