Idukki വാര്‍ത്തകള്‍
എംജി യൂണിവേഴ്സിറ്റി MSC കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കട്ടപ്പന പേഴുംകവല പന്നാംകുഴിയിൽ ദയ മരിയ മാത്യു

കട്ടപ്പനയ്ക്ക് അഭിമാനമായി ദയ മരിയ മാത്യു.
എംജി യൂണിവേഴ്സിറ്റി MSC കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദയ മരിയ മാത്യു പന്നാംകുഴിയിൽ ജോയിയുടെയും, ലിസ്സിയുടെയും മകളാണ്. കട്ടപ്പന പേഴുംകവല സ്വദേശിനിയാണ് ദയ. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയാണ്. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് BSc കെമിസ്ട്രിയിലും ദയ എട്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. കട്ടപ്പന ഗവ.കോളേജിലാണ് യു ജി പൂർത്തിയാക്കിയത്













































































