ഇടുക്കി സബ് ഡിവിഷനിലെ എസ് സി/എസ് ടി ഉന്നതികളിലെ 12 സാമൂഹ്യ പഠന മുറികളിലേക്ക് കായിക വിനോദ ഉപകരണങ്ങളുടെ വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഇടുക്കി സബ് ഡിവിഷനിലെ എസ് സി/എസ് ടി ഉന്നതികളിലെ 12 സാമൂഹ്യ പഠന മുറികളിലേക്ക് കായിക വിനോദ ഉപകരണങ്ങളുടെ വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
പൗരാവകാശ സംരക്ഷണ നിയമം 1989 ലെ പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനുള്ള പദ്ധതി പ്രകാരം 2024 – 2025 സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് ഇടുക്കി സബ് ഡിവിഷനിലെ ഉന്നതികളിലെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവൽക്കരണ ക്ലാസും, ഇടുക്കി സബ് ഡിവിഷനിലെ 12 ഉന്നതികളിലെ (വട്ടമേട്, പഴയരിക്കണ്ടം, വാത്തിക്കുടി, പെട്ടിമുടി, തട്ടേക്കണ്ണൻ, തലമാലി, പടിക്കപ്പ്, മച്ചിപ്ലാവ്, ഒഴുവത്തടം, ചാറ്റുപാറ, ചിന്നപ്പാറ, ചൂരക്കെട്ടൻ ) സാമൂഹ്യ പഠന മുറികളിലേക്ക് കായിക വിനോദ ഉപകരണങ്ങളുടെ വിതരണവും മണിയാറൻ കുടി സെലീന ചാൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 20.07.2025 തീയതി നടത്തപ്പെട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് ടി കെ ഐപിഎസ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. രാജൻ കെ അരമന (ഇടുക്കി സബ്സിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ) അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് സജീവ് (ഇടുക്കി പോലീസ് ഇൻസ്പെക്ടർ) സ്വാഗതം അറിയിക്കുകയും, ഇമ്മാനുവൽ പോൾ (ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട്.) മുഖ്യപ്രഭാഷണം നടത്തുകയും, പ്രോഗ്രാമിന്റെ നോഡൽ ഓഫീസറായ കെ ആർ ബിജു (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്,ഡി സി ആർ ബി)സന്ദേശം നൽകുകയും ചെയ്തു. വാർഡ് മെമ്പർമാരായ ശ്രീ അജേഷ് , ശ്രീമതി ഏലിയാമ്മ ജോയി എന്നിവർ ആശംസകൾ അറിയിച്ചു. മണിയൻ കെ.ഡി (മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ) യോഗത്തിന് കൃതജ്ഞത അറിയിച്ചു . രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ ഇടുക്കി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിൻ്റെ ഓഫീസിലെ സബ് ഇൻസ്പെക്ടർ സന്തോഷ് സി ആർ -ന്റെ നേതൃത്വത്തിൽ ഉന്നതികളിലെ ആളുകൾക്ക് വേണ്ടി SC/ST നിയമത്തെ സംബന്ധിച്ചും, പോക്സോ നിയമത്തെ സംബന്ധിച്ചും, ലഹരി ഉപയോഗത്തെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.









































































