Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു

പീരുമേട് താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍, എക്സറേ, സിടി സ്‌കാനുകള്‍, യുഎസ്ജി സ്‌കാനുകള്‍, എംആര്‍ഐ സ്‌കാനുകള്‍, മരുന്നുകളും അലുമിനിയം ഇംപ്ലാന്റുകളും ലഭ്യമാക്കല്‍, ലാബ് റീ എജന്റ്സ് ലഭ്യമാക്കല്‍ എന്നിവ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ചെയ്യുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 22 ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. ആഗസ്റ്റ് 23 ന് പകല്‍ 10 മണിക്ക് തുറന്ന് പരിശോ ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869232424.









































































