കോവിഡ് കാലത്ത് നിർത്തലാക്കിയ കോലാഹലമേട് സ്റ്റേ ബസ് വർഷങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നു

കോവിഡ് കാലത്ത് നിർത്തലാക്കിയ കോലാഹലമേട് സ്റ്റേ ബസ് വർഷങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ബസ് കോ ലാഹലമേട് ആലപ്പുഴ റൂട്ടിലാണു സർവീസ്. ഞായറാഴ്ച നാലിന് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ബ്ദുൽ ഖാദർ ഫ്ലാഗ് ‘ഓഫ് ഓഫ ചെയ്യും. ഉച്ചക ഴിഞ്ഞ് നാലിന് ഈരാറ്റുപേട്ടയിൽ നിന്ന് കോ ട്ടയം പോകുന്ന ബസ് 6.15-ന് കോട്ടയത്തു നിന്ന് ഈരാറ്റുപേട്ടക്ക് തിരിക്കും
ഈരാറ്റുപേട്ടയിൽ നിന്നും 8.05-ന് പുറ പ്പെടുന്ന ബസ് 9.05-ന് കോലാഹലമേടെ ത്തും. അടുത്തദിവസം രാവിലെ 5.15-ന് കോ ലാഹലമേട് നിന്ന് തിരിക്കുന്ന ബസ് 6.30-ന് ഈരാറ്റുപേട്ടയിലെത്തും. 6.35-ന് ഈരാ റ്റുപേട്ടയിൽനിന്ന് ഏറ്റുമാനൂർ മെഡിക്കൽ കോളജ്, കല്ലറ, ചേർത്തല, കൃപാസനം വഴി 9.35-ന് ആലപ്പുഴയെത്തും. 10.10-ന് ആല പ്പുഴയിൽനിന്ന് പുറപ്പെട്ട് 1.10-ന് തിരികെ ഈരാറ്റുപേട്ടയിലെത്തും.
തീക്കോയി, പൂഞ്ഞാർ, തലനാട് മേഖലിയിലേക്ക് പതിവാ യി ഉണ്ടായിരുന്ന സ്റ്റേ ബസുകൾ കോവിഡ് കാലത്ത് നിർത്തലാക്കിയിരുന്നു. അന്നു മുതലുള്ള ആവശ്യമായിരുന്നു സ്റ്റേ ബസു കൾ വീണ്ടും ആരംഭിക്കുക എന്നത്. എൽഎ സ് ഓർഡിനറി ആയി സർവീസ് നടത്തു ന്ന ബസ് വാഗമൺ പ്രദേശവാസികൾക്കും രാവിലെ മെഡിക്കൽ കോളജിലേക്കും ആല പ്പുഴ ഭാഗത്തേയ്ക്കും പോകേണ്ടവർക്ക് പ്രയോ ജനകരമാകും.













































































