San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോഡിലേക്ക് ഒഴുകിയെത്തിയ മണലും, ചെളിയും നീക്കി ഡാമിലെ ജീവനക്കാരും, പ്രദേശവാസികളും



മുക്കുടിൽ- കുത്തുങ്കൽ റോഡിൽ ചെക്ക് ഡാമിന്റെ ടണലിന് സമീപമുള്ള റോഡിലേക്ക് ഒഴുകിയെത്തിയ മണലും, മണ്ണും, ചെളിയുമെല്ലാമായി നടക്കാൻ കഴിയാത്ത അവസ്ഥ..കഴിഞ്ഞ ശക്തമായ മഴയിൽ റോഡിന്റെ മുകളിൽ നിന്നുംവെള്ളവും, മണലുമെല്ലാം റോഡിലേക്ക് ഒഴുകിയെത്തിയതോടെ റോഡ് ചെളിയും,വെള്ളക്കെട്ടും,മണൽ കൂനയുമായി തീർന്നു.നാട്ടുകാരും, ജീവനക്കാർ, ഇരുചക്ര വാഹനയാത്രികർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു..മൺകൂനയും,ചെളിയും റോഡിലെ വളവിലായതിനാൽ അപകടങ്ങൾക്കും ഇടവരുത്താൻ കാരണമാകും.പാതയോരത്തെ കടയിലേക്ക് എത്തുന്നവരും, തോട്ടം തൊഴിലാളികൾ,വിദ്യാർത്ഥികൾ മറ്റ് കാൽനട യാത്രികരും ചെളിയിൽ ചവിട്ടി പോകേണ്ട അവസ്ഥ, വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ എത്തിയാൽ ഓടി മാറിയില്ലേൽ ചെളി തെറിക്കും..ഇതൊക്കെ മനസിലാക്കിയ ചെക്ക് ഡാമിലെ ജീവനക്കാർ ഒഴിവ് സമയം നോക്കി സിന്റോയും, ബിജോയിയും, പ്രദേശവാസിയായ ബാലനും കൂടി അപകടകരമായി നിന്ന മണൽകൂനയും,വെള്ളക്കെട്ടും തൂമ്പ ഉപയോഗിച്ച് മണലും, ചെളിയും നീക്കി..ഡാമിലെ മറ്റ് ജീവനക്കാരായ മനോജ്‌, നിഖിൽ, റോബർട്ട് എന്നിവരും പ്രദേശവാസികളും പിന്തുണയും ഇവർക്ക് നൽകി…









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!