കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും മെറിറ്റ് ഡേയും നടന്നു


കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം മെറിറ്റ് ഡേ നടന്നു. നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു.
2025-26 വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായി. കേരളത്തിൽ 3 ലക്ഷത്തി 40 നായിരം വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയത്. കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ 28 മത് ബാച്ചിൽ 200 കുട്ടികളാണ് പ്ലസ് വണ്ണിൽ എത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അദ്ധ്യായന വർഷം ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.
സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്ത് അദ്ധ്യക്ഷനായിരുന്നു.
PTA പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഐബിമോൾ രാജൻ, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ മാണി കെ.സി, ഹെഡ്മാസ്റ്റർമാരായ ബിജുമോൻ ജോസഫ്, ദീപു ജേക്കബ്, ജോജോ. ജെ.മോളോപ്പറമ്പിൽ എന്നിവർ സംസാരിച്ചു.