Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്​തമാക്കി യൂറോപ്യന്‍ യൂണിയന്‍



താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്​തമാക്കി യൂറോപ്യന്‍ യൂണിയന്‍. താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.
അഫ്​ഗാന്‍ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു അറിയിച്ചിട്ടുണ്ട്​. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്ബത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!