ഡബ്ല്യുഐപിആർ എട്ടിൽ കൂടുതൽ:ജില്ലയിൽ കർശന നിയന്ത്രണത്തിൽ 3 പഞ്ചായത്തുകൾ
ജില്ലയിലെ 3 പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ) എട്ടിൽ കൂടുതലുള്ള അയ്യപ്പൻകോവിൽ, കുമാരമംഗലം, മുട്ടം പഞ്ചായത്തുകളിലാണ് ഒരാഴ്ചത്തേക്കു കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ. യഥാക്രമം 12.23, 8.27, 9.90 എന്നിങ്ങനെയാണ് ഈ തദ്ദേശ സ്ഥാപനങ്ങളിലെ ഡബ്ല്യുഐപിആർ. ഇന്നലെ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം-പച്ചക്കറി, പാൽ, പാലുൽപന്നങ്ങൾ, കള്ള്, മാംസം, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറന്ന് പ്രവർത്തിക്കാം.
റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ ഹോം ഡെലിവറി/പാഴ്സൽ സർവീസുകൾക്ക് മാത്രമായി രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. രോഗികൾ, അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികൾ, വാക്സീൻ സ്വീകരിക്കാൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരിക്കണം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത വിവാഹങ്ങളും ഗൃഹപ്രവേശവും മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്താം.X
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ): പള്ളിവാസൽ–1.82, വെള്ളത്തൂവൽ–1.98, മറയൂർ–2.58, അടിമാലി–5.31, മൂന്നാർ–0.87, മാങ്കുളം–0.21, ദേവികുളം–0.59, കാന്തല്ലൂർ–0.55, ഇടമലക്കുടി–0.00, വട്ടവട–0.18, കാഞ്ചിയാർ–3.82, വാഴത്തോപ്പ്–0.61, കൊന്നത്തടി–2.61, കട്ടപ്പന–3.73, കഞ്ഞിക്കുഴി–3.62, വാത്തിക്കുടി–4.41, കാമാക്ഷി–1.52, മരിയാപുരം–1.91, ഏലപ്പാറ–1.82, ഉപ്പുതറ–4.08, പെരുവന്താനം–4.99, പീരുമേട്–1.75, കൊക്കയാർ–2.72, വണ്ടിപ്പെരിയാർ–2.23, കുമളി–2.65, വെള്ളിയാമറ്റം–4.66, കോടിക്കുളം–3.47, മണക്കാട്–5.43, വണ്ണപ്പുറം–3.84, ഇടവെട്ടി–4.21, അറക്കുളം–2.38, ആലക്കോട്–4.50, കരിങ്കുന്നം–4.50, തൊടുപുഴ–6.30 എന്നിങ്ങനെ നീളുന്നു.