6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം





കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയില്‍ വന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനo.
50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നല്‍കുക. ഗ്രന്ഥകര്‍ത്താവിനോ, സുഹൃത്തുക്കള്‍ക്കോ, സംഘടനകള്‍ക്കോ, പ്രസാധകര്‍ക്കോ വായനക്കാര്‍ക്കോ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. അഞ്ച് പേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക. ചുരുക്കപ്പട്ടികയില്‍ നിന്ന് മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ജൂറി പുരസ്‌കാരം നിര്‍ണ്ണയിക്കും. പുസ്തകങ്ങളുടെ പേരുകള്‍ 2024 ജനുവരി 31 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോണ്‍: 0484 2422275 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ ലഭ്യമാക്കണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!