Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഹോപ്പ്പദ്ധതിയിലൂടെ തുടർ പഠനത്തിനായി ഇടുക്കി ജില്ലയിൽ 38 കുട്ടികൾ



സോഷ്യൽ പോലീസിംഗ് ഡിവിഷനു കീഴിലുള്ള ഹോപ്പ് പദ്ധതിയിൽ ഈ അധ്യായന വർഷം ഇടുക്കി ജില്ലയിൽ മൂന്ന് സ്റ്റഡി സെൻററുകൾ ആണ് ഉള്ളത്. പ്രസിഡൻസി കോളേജ് തൊടുപുഴ,അമ്മ കോളേജ് അടിമാലി, കൂടാതെ മറയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റഡീസ സെൻറർ .ഈ 3 സ്റ്റഡി സെൻററുകളിലായി ആകെ 38 കുട്ടികൾ ഈ പദ്ധതിയുടെ കീഴിൽ ഈ അധ്യായന വർഷം പഠനം തുടരുന്നു. ഇതിൽ തൊടുപുഴ അടിമാലി എന്നിവിടങ്ങളിൽ റഗുലർ ക്ലാസുകളും മറയൂരിൽ ഞായറാഴ്ചകളിൽ മാത്രവുമാണ് ക്ലാസ് ഉള്ളത് . ഇതിനുള്ള കാരണം മറയൂരിൽ പഠിക്കുന്ന കുട്ടികൾ കൂലിപ്പണിക്കാരും മറ്റു ജോലികൾ ചെയ്യുന്നവരുമാണ് എന്നുള്ളതാണ്. അവർക്ക് ഞായറാഴ്ചകളിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയൂ. ഇവർക്കായി മറ്റു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നൽകി വരുന്നുണ്ട്. മറയൂരിൽ 10-ാം ക്ലാസ്സിൽ 2 കുട്ടികളും 12-ാം ക്ലാസ്സിൽ 21 കുട്ടികളുമാണ് പഠനം തുടരുന്നത്. തൊടുപുഴയിൽ ഈ പദ്ധതിയുടെ കീഴിൽ 12-ാം ക്ലാസ്സിൽ 11 കുട്ടികളും അടിമാലി സ്റ്റഡി സെൻററിൽ 12-ാം ക്ലാസിൽ 4 കുട്ടികളും പഠനം തുടരുന്നു. അടുത്ത അധ്യയന വർഷങ്ങളിൽ ഈ പദ്ധതിയുടെ കീഴിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെയൊ Hope പദ്ധതിയുടെ ADNO യുടെ 9497912649 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് ഈ പദ്ധതിയിൽ തുടർപഠനം നടത്താവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!