Idukki വാര്‍ത്തകള്‍
വണ്ടൻമേട്:സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

കവിയും 2023 യുവധാര സാഹിത്യ പുരസ്കാര ജേതാവും JPM കോളേജ് മലയാളം വിഭാഗം അധ്യാപകനുമായ റോബിൻ എഴുത്തുപുര ഉദ്ഘാടനകർമ്മം നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വർണ്ണാഭവും, വിജ്ഞാനപ്രദവുമായ, നിരവധി കലാപരിപാടികൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.
സ്കൂൾ മാനേജർ സിസ്റ്റർ ലിസ്യു തെരേസ് എസ് എ ബി എസ് അധ്യക്ഷയായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോർജ് സ്വാഗതം ആശംസിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ജി.പി രാജൻ, പിടിഎ പ്രസിഡന്റ് ജിജോ ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് റാണി ജോർജ് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.













































































