കെ.എം മാണിയുടെ 92ആം ജന്മദിനാഘോഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിച്ചു
കെ.എം മാണിയുടെ 92ആം ജന്മദിന ആഘോഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിച്ചു.
മാണി സാറിൻ്റെ ജന്മദിനമായ ജനുവരി 30ന് സംസ്ഥാനത്തെ ഓരോ പഞ്ചായത്തുകളിലുമുള്ള അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയറുകള്‍, ശിശുമന്ദിരങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാമഗ്രികള്‍ എന്നിവ നല്‍കിയാണ് പാര്‍ട്ടി കാരുണ്യദിനാചരണം നടത്തുന്നത്
കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ നരിയമ്പാറ അസീസി സ്നേഹ ശ്രമത്തിൽ മണ്ഡലം പ്രസിഡണ്ട് എംപി കുര്യൻ്റ് നേതൃത്വത്തിൽ അഗതികളോടൊപ്പം ആഘോഷിച്ചു.
അഭിലാഷ് മാത്യു,ജെയിംസ് പാണ്ടമനാൽ,മനേഷ് കൊട്ടാറ്റ് , ബിനോജ് ചെത്തിമറ്റം, ജോസഫ് എബ്രയിൽ,തങ്കച്ചൻ പറപ്പള്ളി, ദേവസ്യാ ആനത്താനംസുബിൻസ് പൊടിപാറ, ജോസഫ് കുന്നേൽ,തങ്കച്ചൻ കപ്പിലുംമാക്കൽ, ആൻറണി മാരാൻകുഴി തുടങ്ങിയവർ നേതൃത്വം കൊടുത്തു