കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന എ.എസ്.പി ഓഫീസ് മാര്‍ച്ച് നടന്നു
കട്ടപ്പന റൂറല്‍ ബാങ്കിലെ നിക്ഷേപം തിരികെ ചോദിച്ച വ്യാപാരി മുളങ്ങാശ്ശേരി സാബുവിനെ കയ്യേറ്റം ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെയും സാബുവിനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവ് വി.ആര്. സജിക്കെതിരെ നടപടി സ്വീകരിക്കാത്ത കട്ടപ്പന പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന
ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ചു.
ഭാര്യയുടെ ചികിത്സ ആവശ്യത്തിന് പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിക്കപ്പെട്ടതില്‍ മനം നൊന്താണ് സാബു ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പും ശബ്ദരേഖയും ഉണ്ടായിട്ടും ഭരണം നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് പോലീസ് നിഷ്ക്രിയമായി നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു .
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അദ്ധ്യക്ഷനായിരുന്നു.
AICC അംഗം അഡ്വ:ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യും വരെ സാബുവിൻ്റ് കുടുംബത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന്
EM ആഗസ്തി പറഞ്ഞു.
യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
സാബുവിൻ്റ് മരണത്തിൻ്റ് ഉത്തരവാദി CPM മും , സാബുവിൻ്റ് അമ്മയുടെ മരണത്തിന് ഉത്തരവാധി കേരളാ പോലീസുമാണെന്ന് ജോയി വെട്ടിക്കുഴി ആരോപിച്ചു.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായഅഡ്വ :സേനാപതി വേണു,ജോർജ് ജോസഫ് പടവൻ, എം ഡി അർജുനൻ, അഡ്വ :കെ ജെ ബെന്നി, കെ ബി സെൽവം, ജെയ്സൺ കെ ആന്റണി,മനോജ് മുരളി തുടങ്ങിയവർ സംസാരിച്ചു.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ജോസ് മുത്തനാട്ട്, ഫ്രാൻസിസ് അറ ക്കപ്പറമ്പിൽ,ബീനാ ടോമി മിനി സാബു, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, പി. എം. ഫ്രാൻസിസ്, ലിനീഷ് അഗസ്റ്റിൻ,ജെയിംസ് കാപ്പൻ, ഷാൽ വീട്ടിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി