നടന തിലകം ചൂടി ലിയന അനൂപ്
ഇടുക്കി റവന്യൂ ജില്ല കലോത്സവത്തിൽ യുപി വിഭാഗം കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ മൂന്നിനങ്ങളിലും ഫസ്റ്റ് എ ഗ്രേഡോടുകൂടി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ലിയന അനൂപ്. രണ്ടാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്ന ലിയന നിരവധി നൃത്ത വേദികളിൽ ഒന്നാം സ്ഥാനം നേടി വിജയിച്ചിട്ടുണ്ട്.
വെള്ളയാംകുടി സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ അനൂപിന്റെയും ഇരട്ടയാർ സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ ലിജോയുടെയും മകളാണ് ലിയന.
കട്ടപ്പന ചിദംബരം സ്കൂൾ ഓഫ് ഡാൻസിലാണ് നൃത്തം അഭ്യസിക്കുന്നത്. കട്ടപ്പന സബ് ജില്ലയിലും മൂന്ന് വ്യക്തികതയിനങ്ങളിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും നേടി സ്കൂളിനും നാടിനും അഭിമാനമായി മാറിയ കൊച്ചു മിടുക്കി, തൻറെ ജന്മസിദ്ധമായ നടന വൈഭവത്തിന്റെ ചാരുത ഒട്ടും നഷ്ടപ്പെടുത്താതെ നടന കിരീടം ചൊടിയ ലിയനയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.