Idukki വാര്‍ത്തകള്‍
പ്രിയങ്ക മെമ്പർ ഓഫ് പാർലമെന്റ്; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്കും അതുപോലെതന്നെ പാർലമെന്റിലെ ഇന്ത്യാ സഖ്യത്തിനും വലിയ ഊർജ്ജം നല്‍കുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം. ഇനിയുള്ള സമരപോരാട്ടങ്ങളിലെ പ്രധാന നേതൃ ശബ്ദമായി പ്രിയങ്ക ഗാന്ധി മാറും. വയനാട് വിഷയം പ്രധാനമായും പ്രിയങ്ക ഗാന്ധി എം പിയെ മുന്നിൽ നിർത്തിക്കൊണ്ട് ഉയർത്താനാണ് കോൺഗ്രസും ഇന്ത്യാ സഖ്യവും ലക്ഷ്യം വെക്കുന്നത്. വയനാട് ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.