6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടതു ഗവൺമെന്റിന്റെ ജനദ്രോഹ ഭൂനിയമങ്ങൾക്കെതിരെ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ‘വിചാരണ സദസ്സ്’ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും പ്രൊഫ എം ജെ ജേക്കബും വാ‍‍ർത്താസമ്മേളനത്തിൽ അറിയിച്ചു



വനം വകുപ്പിന്റെ 06-09-2018 ലെ വാർഷിക റിപ്പോർട്ടിലും 07- 05- 2022 സർക്കാർ ഉത്തരവിലും 12-06-2024 നിയമസഭാ ചോദ്യത്തിന്റെ മറുപടിയിലും സി എച്ച് ആർ വനഭൂമിയാണെന്ന് അംഗീകരിച്ച പിണറായി വിജയനാണ് സി എച്ച് ആർ വനഭൂമിയാക്കി മാറ്റിയ കേസിൽ ഒന്നാംപ്രതിയെന്നും തീരുമാനത്തെ പിന്തുണച്ച എം എം മണിയും റോഷി അഗസ്റ്റിനും രണ്ടും മൂന്നും പ്രതികളാണെന്നും നേതാക്കൾ ആരോപിച്ചു.

സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്ന സമയത്ത് അമിക്കസ്ക്യൂറി അടിസ്ഥാന രഹിതമായ രേഖകൾ ഹാജരാക്കിയപ്പോൾ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന സർക്കാർ അഭിഭാഷകർ അതിനെ എതിർക്കാതെ നിശബ്ദരായിരുന്നത് ഗുരുതരമായ വീഴ്ചയാണ്.

കേസിന്റെ വാദം നടന്നപ്പോൾ രേഖകൾ ഹാജരാക്കാതെ വിധി പറയുന്നതിന്റെ തലേദിവസം സത്യവാങ്മൂലം ഫയൽ ചെയ്തുവെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടുന്നതിനുള്ള പ്രഹസനം മാത്രമായിരുന്നു. സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാണെന്ന്തെളിയിക്കുന്ന നിലപാട് ഡിസംബർ നാലിന് സുപ്രീംകോടതിയിൽ ആരംഭിക്കുന്ന വാദത്തിൽ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.

മുമ്പുണ്ടായിരുന്ന യുഡിഎഫ്, എൽഡിഎഫ് ഗവൺമെന്റുകൾ സി എച്ച് ആർ റവന്യൂ ഭൂമിയാണെന്നും മരങ്ങളുടെ മേൽനോട്ടം മാത്രമാണ് വനംവകുപ്പിനുള്ളത് എന്നുമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത് .
കെട്ടിട നിർമ്മാണ നിരോധനത്തിന്റെ പേരിൽ ജില്ലയോട് പുലർത്തുന്ന അനീതി, ചിന്നക്കനാൽ, കുഞ്ചിത്തണ്ണി, കുമളി, ആനയിറങ്കൽ എന്നീ വില്ലേജുകളിലെ സ്ഥലങ്ങളും , മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത പ്രദേശവും റിസർവ് വനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഗവൺമെന്റിന് ഒഴിവായി നിൽക്കാൻ കഴിയുമോ എന്നും UDF നേതാക്കൾ ചോദിച്ചു.


മതികെട്ടാൻ ചോലയുടെ ബഫർ സോൺ ഒരു കിലോമീറ്ററായി പ്രാഥമിക വിജ്ഞാപനം വന്നപ്പോൾ അപ്പീൽ നൽകാത്തത് സർക്കാരിന്റെ വീഴ്ചയാണ്. 29-07-2023 ൽ മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏർപ്പെടുത്തിയിരുന്ന അശാസ്ത്രീയമായ കെട്ടിട നിർമ്മാണ നിരോധനം ഗവൺമെന്റിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഗവൺമെന്റിന്റെ പിടിപ്പുകേടുകൾ മറച്ചുവയ്ക്കുന്നതിനാണ് ജില്ലയിലെ ഇടതുപക്ഷം സമരങ്ങളും സദസ്സുകളും സംഘടിപ്പിക്കുന്നത്. നിയമങ്ങളിലൂടെ ജനങ്ങളെ ദ്രോഹിച്ചതിനുശേഷം പണപ്പിരിവ് നടത്തിയും പ്രവർത്തകരെ തെരുവിലിറക്കിയും ജനങ്ങളെ പീഡിപ്പിക്കുന്നത് അപഹാസ്യമാണ്. യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്ഘാടനം ഇടുക്കി നിയോജകമണ്ഡലത്തിലെ കട്ടപ്പനയിൽ നവംബർ 30ന് നടക്കും. ഡിസംബർ 14 ദേവികുളം, 15 പീരുമേട്, 21 തൊടുപുഴ, 22 ഉടുമ്പൻചോല എന്നീ ക്രമത്തിൽ മറ്റ് നിയോജക മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
പത്ര സമ്മേളനത്തിൽ യുഡിഫ് നേതാക്കളായ സിജു ചക്കുംമൂട്ടിൽ, ജോയി കുടക്കച്ചിറ എന്നിവരും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!