Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുട്ടക്കോഴി വിതരണം 22ന്

തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ളതും വീട്ടുവളപ്പില്‍ തുറന്നുവിട്ട് വളര്‍ത്താവുന്നതുമായ കോലാനി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങളെ 130/- രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് 22 ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.













































































