Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവർ ഓൾ കിരീടം ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിന്.

കഴിഞ്ഞ ദിവസങ്ങളായി സെന്റ് മേരീസ് സ്കൂൾ മേരികുളത്തു അരങ്ങേറിയ കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ 80 പോയിന്റ് ഓടെ ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവർ ഓൾ കിരീടം കരസ്ഥമാക്കി.. പ്രതിഭാധനരായ കുട്ടികൾ മാറ്റുരച്ച
വേദികളിൽ വ്യക്തമായ അധിപത്യത്തോടെയാണ് ഒസ്സാനം സ്കൂൾ വിജയകിരീടം ചൂടിയത്.സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ. മനു കെ മാത്യു ന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
















































































































