Idukki വാര്‍ത്തകള്‍
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിജോ ഇലന്തൂർ തിരഞ്ഞെടുക്കപ്പെട്ടു

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തുളസിപ്പാറ വാർഡിൽ നിന്നും വിജയിച്ച സിജോ ഇലന്തൂർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 20 വർഷമായി ഇടതുപക്ഷം മാത്രം വിജയിച്ചിരുന്ന തുളസിപ്പാറ വാർഡ് സിജോ ഇലന്തൂരിലൂടെ യുഡിഎഫ് പിടിച്ചെടുത്തിരുന്നു.













































































