Idukki വാര്‍ത്തകള്‍
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വില്ലേജുകളിൽ നടന്നുവരുന്ന ഡിജിറ്റൽ സർവ്വെ ജോലികൾ ക്കായി എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖാന്തിരം കരാർ വ്യവസ്ഥയിൽ താല്ക്കാലിക സർവ്വെയർമാരെ നിയമിക്കുന്നതിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബർ 24, 25 തീയതികളിൽ നടത്തിയ ഇൻ്റർവ്യൂവിൻ്റെ റാങ്ക് പട്ടികയാണ് സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ നോട്ടീസ് ബോർഡിലും ‘ എന്റെ ഭൂമി ‘ പോർട്ടലിലും പ്രസിദ്ധപ്പെടുത്തിയതെന്ന് സർവ്വെ ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.













































































