Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ പാർക്കിംഗ് ഏരിയായിൽ നിർത്തി ഇട്ടിരുന്ന കാറിന്റെ നാല് ടയറുകളും പഞ്ചർ ആക്കിയതായി പരാതി
കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ പാർക്കിംഗ് ഏരിയായിൽ നിർത്തി ഇട്ടിരുന്ന കാറിന്റെ നാല് ടയറുകളും പഞ്ചർ ആക്കിയതായി പരാതി
കട്ടപ്പന അമ്പലക്കവല പുളിനാവള്ളിൽ ജിനോ ശനിയാഴ്ച്ച വെളുപ്പിന് 3.30 ന് കൊല്ലം പോകുന്നതിനായി എത്തിയതായിരുന്നു.
ആൾട്ടോ കാർ പഴയ ബസ്റ്റാന്റിലെ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്ത ശേഷം ബസിലാണ് യാത്ര പോയത്.
തിരിച്ച് രാത്രി 10.30 ന് തിരിച്ചെത്തിയപ്പോഴാണ് കാറിന്റ് നാലു ടയറുകളുടെയും കാറ്റ് കുത്തി വിട്ട് വാഹനം പഞ്ചറാക്കിയ നിലയിൽ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ജിനോ കട്ടപ്പന പോലീസിൽ പരാതിനൽകി.