Idukki വാര്‍ത്തകള്‍
ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്
മൂന്നാര്‍ സ്പെഷ്യല്‍ റവന്യൂ ഓഫീസിലേക്ക് വാടകയ്ക്ക് ജീപ്പ് ആവശ്യമുണ്ട്. നവംബര്‍ 15 മുതല്‍ 2025 മാര്‍ച്ച് 31 വരെയോ, സര്‍ക്കാര്‍ വാഹനം ലഭ്യമാകുന്നത് വരെയോ കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം.
വാടക, ഇന്ധന ചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉള്‍പ്പെടെ ആകെ 40,000/-(നാല്‍പ്പതിനായിരം) രൂപയില്‍ കവിയാത്ത തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ ആര്.സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 4 ന് വൈകുന്നേരം 5 ന് മുന്‍പായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ റവന്യൂ ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷന്‍ രേഖപ്പെടുത്തിയ സീല്‍ ചെയ്ത കവറിനു മുകളില്‍ വാഹന വാടക ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.