ഐഎൻടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിക്കൽ നടന്നു

ശബരിമല സ്വർണ്ണ കടത്തിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടും ദേവസ്വം വകുപ്പ് മന്ത്രി രാജിവെക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിൽ നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി കട്ടപ്പന ഗാന്ധി സ്ക്വയറിൽ ഐഎൻടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിക്കൽ കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.
വൃശ്ചിക മാസത്തിൽ മാലയിട്ടു മല ചവിട്ടുന്ന അയ്യപ്പഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ദേവസ്വം വകുപ്പ് മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിവച്ച് കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു .
മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് മുരളി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട് ജോസ് കലയത്തിനാൽ പി എസ് രാജപ്പൻ സി എം തങ്കച്ചൻ ജോബി സ്റ്റീഫൻ . പി എസ് ബിജു തുടങ്ങിയവർ സംസാരിച്ചു













































































