6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍  മികച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി: മന്ത്രി റോഷി അഗസ്റ്റിന്‍



മൂന്നാര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കും
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും 40 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സാധിച്ചുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്റ്റ് സബ്ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലയിലെ കുടിവെള്ള വിതരണം നീരീക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പുതിയ സബ് ഡിവിഷന്‍ ഓഫീസ് നിര്‍മ്മിച്ചതിലൂടെ സാധിക്കും. മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കേരള വാട്ടര്‍ അതോറിറ്റി ഇടുക്കി സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഹരി എന്‍. ആര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി. നെല്‍സണ്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മുത്തു കുമാര്‍, ഗ്രാമപഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി,  വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൈറേഞ്ച് പ്രദേശങ്ങളായ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല ജീവ മിഷന്‍ പദ്ധതിയിലൂടെ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദേവികുളം നിയോജക മണ്ഡലത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ 687.72 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന ജലവിതരണ പദ്ധതികള്‍ നിരീക്ഷിക്കുന്നതിനായാണ് മൂന്നാര്‍ കേന്ദ്രമാക്കി അസിസ്റ്റന്റ്‌റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേത്യത്വത്തില്‍ സബ്ഡിവിഷന്‍ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇരുനിലകളിലായാണ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിദൂര പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ താമസിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 75 ലക്ഷം രൂപയാണ് ഈ കെട്ടിടനിര്‍മ്മാ്ത്തിന് വേണ്ടി വിനിയോഗിച്ചത്.

മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച് ദേവികുളം,ചിന്നക്കനാല്‍, മൂന്നാര്‍,പള്ളിവാസല്‍ (ഭാഗികം) പഞ്ചായത്തുകള്‍ക്കും. മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അടിമാലി,പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകള്‍ക്കും, പൊന്മുടി ഡാം കേന്ദ്രീകരിച്ച് രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി (ഭാഗികം) പഞ്ചായത്തുകള്‍ക്കും, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മൂന്നാറിലെ സബ് ഡിവിഷന്‍ ഓഫീസ് വഴി സാധിക്കും.

.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!